‘മക്കൾക്കൊപ്പം ഡെൻമാർക്കിൽ വെക്കേഷൻ അടിച്ച് പൊളിച്ച് സൂര്യയും ജ്യോതികയും’!! വിഡിയോ

നേർക്ക് നേർ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന താരമാണ് സൂര്യ.2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.പ്രസിദ്ധ നടനായ ശിവകുമാറിന്റെ മകനാണ് താരം.സൂര്യയുടെ സഹോദരൻ കാർത്തിയും നടനാണ്. സെപ്റ്റംബർ 11, 2006 ൽ പ്രശസ്ത നടി ആയ ജ്യോതികയെ വിവാഹം ചെയ്തു. ഇവർക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്.സജാകെ രഖന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമിഴ് നടി ജ്യോതിക സിനിമ രംഗത്തേക്ക് എത്തുന്നത്.ഇത് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ഇതിൽ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകൻ.

ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായി പൂവെല്ലാം കെട്ടുപ്പാർ ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് രജനികാന്ത് ഒന്നിച്ചഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രമാണ്.സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഇടയ്ക്ക് താരം ഫോട്ടോസുമായി എത്താറുണ്ട്. ഇപ്പോഴിതാ ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലും ഫറോ ഐലൻഡിലും സഞ്ചരിച്ചതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്,അവിടെയുള്ള കാഴ്ചകൾ കാണുന്നതും ഭക്ഷണങ്ങൾ കഴിക്കുന്നതും ട്രെക്കിങ്ങ് പോകുന്നതുമൊക്കെ ജ്യോതിക വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.നിരവധി പേരാണ് താരം പങ്കുവെച്ച പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.സൂര്യയ്ക്കും ജ്യോതികയ്ക്കും ഇപ്പോഴും ഒരു മാറ്റവുമില്ലലോ ,മക്കൾ ഇത്രയും വളർന്നോ എന്നൊക്കെയാണ് കമന്റുകളാണ്.ശിവ സംവിധാനം ചെയ്യുന്ന വമ്പൻ ബഡ്ജറ്റിൽ ഇറങ്ങുന്ന ‘കങ്കുവാ’യാണ് സൂര്യയുടെ അടുത്ത സിനിമ.

Scroll to Top