നാരീ പൂജയിൽ ദേവിയെ പോലെ അണിഞ്ഞൊരുങ്ങി സ്വാസിക ; വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. വേറിട്ട അഭിനയശൈലി കൊണ്ടും അവതരണമികവ് കൊണ്ടും പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തിയ സ്വാസികയ്ക്ക് സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുമുണ്ട്. അടുത്തിടെ ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.ടെലിവിഷൻ പരമ്പരകളിൽ നായികാ വേഷത്തിൽ തിളങ്ങിയ സ്വാസിക സിനിമയിലും തന്റെ മികവ് തെളിയിച്ചു. ടിവി ഷോകളുടെ അവതാരകയായും താരം എത്താറുണ്ട്.സ്വാസിക മുന്നേ ചെയ്ത സൂപ്പർഹിറ്റ് സീരിയലാണ് സീത. സീത പരമ്പര അവസാനിച്ചതിന് ശേഷവും ആ കഥാപാത്രത്തിന്റെ പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്.

ഇപ്പോൾ സീത പരമ്പരയുടെ രണ്ടാം ഭാഗം ‘സീതപ്പെണ്ണ്’ എന്ന പേരിൽ വീണ്ടും പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്. നടൻ ഷാനവാസ് തന്നെയാണ് സീതപ്പെണ്ണിലും സ്വാസികയുടെ നായകനാകുന്നത്. യൂടൂബ് ചാനലുമായി സജീവമായ സ്വാസിക തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറാണ് പതിവ്. ഇപ്പോഴിതാ സ്വാസികയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഹൂർത്തവും അതിന്റെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം ഭാഗമായ നാരീപൂജയാണ് ഇപ്പോൾ ആരാധകരെ ആകർഷിച്ചിരിക്കുന്ന വാർത്ത. ദേവിയുടെ വേഷത്തിൽ താരത്തെ കാണാൻ വലിയ ഐശ്വര്യമെന്നാണ് പലരും കമ്മന്റ് ചെയ്തത്. ദേവിയായി സർവ്വാഭരണ വിഭൂഷിതയായ്‌ തിളങ്ങിയ സ്വാസികയുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ശ്രി ഭ്രമരാംഭിക ക്ഷേത്രത്തിലെ നാരീപൂജ ചടങ്ങിന്റെ ഭാഗമായി ദേവിയായി എത്തുകയായിരുന്നു സ്വാസിക.

വിഷ്ണുമായ സ്വാമി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ സ്വാസികയെ ദേവിയായി കണ്ട് ഏവരും പൂജകൾ നടത്തി. ഇന്ന് ക്ഷേത്രനടയിൽ ദേവിയായി പൂജക്ക് പാത്രമാകുമ്പോൾ അത് ദൈവം തന്ന അനുഗ്രഹം. തന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ചടങ്ങാണ് നടന്നതെന്നാണ് പൂജകൾക്ക് ശേഷം താരം തന്നെ മനസ് തുറന്നത്. അടുത്തിടെ, തന്റെ വിവാഹത്തെ കുറിച്ചും സ്വാസിക സൂചനകൾ നൽകിയിരുന്നു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സ്വാസിക സംസാരിച്ചത്. പ്രണയവിവാഹമാണോ? എന്ന അനുവിന്റെ ചോദ്യത്തിന് അതെ, ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണെന്നാണ് സ്വാസിക ഉത്തരം നൽകിയത്. എന്നാൽ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല.

Scroll to Top