ആന്റണിയുടെ സെറ്റിലേക്ക് പുതിയ ഗെറ്റപ്പുമായി കല്യാണി പ്രിയദർശൻ.

മലയാള സിനിമയിലെ ക്രാഫ്റ്റ് മാൻ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയുമാണ് നടി കല്യാണി പ്രിയദർശൻ. 2017ൽ പുറത്തിറങ്ങിയ ഹലോയാണ് കല്യാണി അഭിനയിച്ച ആദ്യ ചലച്ചിത്രം.ഇത് ഒരു തെലുങ്ക് ചിത്രമാണ്.ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കല്യാണി സ്വന്തമാക്കി.

മലയാളത്തിലേക്ക് എത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ്.പിന്നീട് നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ ചെയ്തു.ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നിവയാണ് കല്യാണിയുടെ അവസാനം ഇറങ്ങിയ സിനിമകൾ.2013-ൽ സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടാണ് കല്യാണി തുടക്കം കുറിച്ചത്. ബാഹുബലി പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനറായ സാബു സിറിലിന്റെ അസ്സിസ്റ്റന്റായിട്ടാണ് തുടങ്ങിയത്.

ക്രിഷ് 3, ഇരുമുഖൻ തുടങ്ങിയ സിനിമകളിൽ കല്യാണി അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി. അതിന് ശേഷം അഭിനയത്തിലേക്ക് കടക്കുകയും ചെയ്തു.മെക്കിലെ ഫാത്തിമയാണ് കല്യാണി ആയിരുന്നു അടുത്ത സിനിമ. ലെജൻഡ് ഡിറക്ടറായ ജോഷിയുടെ സിനിമയായ ആന്റണി ആണ് ഇനി താരത്തിന്റെ പുതിയ സിനിമ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ പുതിയ ലുക്ക്‌ ആണ്.

വളരെ സ്റ്റൈലിഷ് ലുക്കിൽ ആണ് കല്യാണി.പുതിയ സിനിമ, പുതിയ വേഷം.. പുതിയ മുടി! ആന്റണിയുടെ സെറ്റിൽ ജോയിൻ ചെയ്യാൻ ഒരുങ്ങുകയാണ് എന്നാണ് ചിത്രങ്ങൾൾക് ഒപ്പം താരം കുറിച്ചത്.തരുൺ കോളിയാട്ട് ആണ് ഫോട്ടോസ് എടുത്തത്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top