മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.
![](https://i.imgur.com/tiJafhF.jpg)
16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ. താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.
![](https://i.imgur.com/m1Cg7h0.jpg)
![](https://i.imgur.com/23JtJyS.jpg)
‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’ എന്നാണ് ചിത്രത്തിനൊപ്പമുള്ള നടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. നടിമാരായ സായ് പല്ലവി, സാധിക വേണുഗോപാല്‍, ശിവദ, ശരണ്യ മോഹന്‍, ഗൗതമി നായര്‍ എന്നിവരെല്ലാം കമന്റുമായി എത്തി.’ഇത് എപ്പോ സംഭവിച്ചു’ എന്നായിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ കമന്റ്. ‘സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി’ എന്നായിരുന്നു നടനും സംവിധായകനുമായ രമേഷ് പിഷാരടി കുറിച്ചത്.’വെള്ളരി പട്ടണം’ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസ് ചെയ്തത്.
![](https://i.imgur.com/WsAEtBY.jpg)