ഭാര്യമാരായാൽ ഇങ്ങനെ വേണം ; മിഥുന് ആകാശത്ത് പിറന്നാൾ സർപ്രൈസ് ഒരുക്കി ലക്ഷ്മി !! വിഡിയോ

അവതാരകൻ,ആർ ജെ,നടൻ എന്നീ നിലകളിൽ ശ്രദ്ധേയമായ താരമാണ് മിഥുൻ രമേശ്‌. തന്റെതായ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് മിഥുൻ.അതുപോലെ തന്നെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകർക്ക് ഏറെ സുരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ മിഥുന്റെ പിറന്നാൾ ആഘോഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇത്തവണത്തെ മിഥുന്റെ പിറന്നാൾ ഭൂമിയിൽ അല്ല അങ്ങ് ആകാശത്തിലാണ്.ഭൂമിയിൽ നിന്നും 50 മീറ്റർ ഉയരത്തിലാണ് ഇത്തവണ മിഥുന്റെ പിറന്നാൾ. നല്ല രുചികരമായി ഭക്ഷണം വിളമ്പുന്ന ഒരു ആകാശ റെസ്റ്റോറന്റിൽ വച്ച് താരം കേക്ക് മുറിച്ച പിറന്നാൾ ആഘോഷിച്ചു. മിഥുനു വേണ്ടി ഭാര്യയും മകളുമാണ് ഇ സർപ്രൈസ് പിറന്നാൾ ഒരുക്കിയത്.

താരത്തിന്റെ ഭാര്യയുടെ പേരാണ് ലക്ഷ്മി മേനോൻ. ലക്ഷ്മിയും അഭിനയരംഗത്തും, കോമഡി രംഗത്തും എല്ലാം മിഥുനോടൊപ്പം സജീവമാണ്. നിരവധി പേരാണ് മിഥുന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.അടുത്തിടെ ബെൽസ് പാൾസി രോഗത്തിൽ നിന്നും ചികിത്സ തേടി മുക്തനായ ശേഷം ദുബായിയിലെ ജീവിതത്തിലേക്ക് മിഥുൻ മടങ്ങിയിരുന്നു. 

Scroll to Top