വെള്ള ഗൗണിൽ മാലാഖയെപ്പോലെ കനിഹ; മാലിദ്വീപിൽ ഹോട്ട് ലുക്കിൽ താരം !!ഫോട്ടോസ്

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ.മോഡലും നടിയുമൊക്കെയായ താരം സൈബറിടത്തിലെ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് താരം.

മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ കനിഹ പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമാണ്.ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് താരം ഇപ്പോൾ.അവിടെ നിന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനിഹ പങ്കുവെക്കുന്നത്.കനിഹ മാലിദ്വീപിലെ ബീച്ചിൽ വെള്ള നിറത്തിലെ ഗൗണിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ ഒരു വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

മാൽദ്വീപിന്റെ നീല നിറത്തിൽ വെള്ള ഗൗണിൽ അതീവ സുന്ദരിയായണ് താരം.ഒരുപാട് സന്തോഷത്തോടെ മാലദ്വീപിനോട് നന്ദി പറഞ്ഞാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.കുടുംബസമേതമാണ് താരം മാലിദീപിൽ അവധി ആഘോഷിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.വെപ്പൺ എന്ന തമിഴ് സിനിമയാണ് അടുത്തതായി താരത്തിന്റെ ഇറങ്ങാനുള്ളത്. സുരേഷ് ഗോപി ചിത്രമായ പാപ്പനാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയത്.

Scroll to Top