തെലുങ്കിൽ ആദ്യ സിനിമ ചെയ്യാനൊരുങ്ങി വെബ് സീരിസുകളുടെ രാജാവ് കാർത്തിക് ശങ്കർ.

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കാര്‍ത്തിക് ശങ്കര്‍.യു ട്യബിലും ഫേസ്ബുക്കിലും നര്‍മം കലര്‍ന്ന ഒട്ടേറെ വീഡിയോകൾ ചെയ്തിട്ടുണ്ട്.ലോക്ഡൗണ്‍ സമയത്ത് അച്ഛനും അമ്മയ്ക്കും ഒപ്പം അടക്കം വീഡിയോകള്‍ ചെയ്തിരുന്നു കാര്‍ത്തിക്. മോം ആന്‍ഡ് സണ്‍ എന്ന കോമഡി വെബ് സീരീസും ഹിറ്റായിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തെലുങ്കിൽ സിനിമ സംവിധാനം ചെയുന്നു എന്നതാണ്.താരത്തിന്റെ ആദ്യ ചിത്രം നിർമ്മിക്കുന്നത് കോടി രാമകൃഷ്ണന്റെ മകൾ കോടി ദിവ്യയാണ്.

1

ചിത്രത്തിന്റെ പൂജ ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് നായികാ വേഷം ചെയ്യും. .നവംബര്‍ ആദ്യം തുടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തെലങ്കാനയിലും വിശാഖപട്ടണത്തുമായി പൂര്‍ത്തിയാകും. മണിശര്‍മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ആദ്യമായാണ്‌ ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് നായികാ വേഷം ചെയ്യും.

Scroll to Top