വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ കസാൻ ഖാൻ അന്തരിച്ചു.

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ കസാന്‍ ഖാന്‍ അന്തരിച്ചു.ഇന്നലെ രാത്രിയാണ് മ രണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.സംസ്കാരം ഇന്ന് നടക്കും.ഗാന്ധര്‍വ്വം, ദി കിംഗ്, വര്‍ണ്ണപ്പകിട്ട്, ഡ്രീംസ്, സിഐഡി മൂസ, മായാമോഹിനി, രാജാധിരാജ, ലൈല ഓ ലൈല എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍.

ഉള്ളത്തൈ അള്ളിത്താ, ബദ്രി, ധര്‍മ്മ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ആര്‍ട്ട് ഓഫ് ഫൈറ്റിംഗ് 2 എന്ന ഇംഗ്ലീഷ് ചിത്രത്തിലും കസാന്‍ ഖാന്‍ അഭിനയിച്ചു. കരിയറില്‍ അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തമിഴിലും മലയാളത്തിലുമാണ് കസാന്‍ ഏറ്റവുമധികം ചിത്രങ്ങളുടെ ഭാഗമായത്.

Scroll to Top