ദിലീപിന് കാവ്യ നൽകിയ സർപ്രൈസ് ഗിഫ്റ്റ്, കണ്ണും മനസും നിറഞ്ഞ് ദിലീപ്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.2009 ൽ വിവാഹം,2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.

വിവാഹശേഷം താരം സിനിമയിൽ സജീവമല്ല, എങ്കിലും അത്യാവശം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. സിനിമയിലേക്ക് ഇനി എന്നാണ് തിരിച്ച് വരുന്നത് എന്ന ചോദ്യം ആരാധകർ സ്ഥിരം ചോദിക്കാറുണ്ട്.അതുപോലെ തന്നെ ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടെയുണ്ട്. ആദ്യമൊന്നും മകളുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ എപ്പോൾ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാരുണ്ട്.

മകളുടെ ബർത്ത്ഡയും മറ്റ് വിശേഷങ്ങളും ഇവർ ആഘോഷിക്കാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കാവ്യ ദിലീപിന് നൽകിയ ഒരു സമ്മാനമാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ചേർത്തുള്ള ചിത്രം. അതിൽ മര ണപെട്ടു പോയ അച്ഛന്റെ ചിത്രം ചെയ്തിരിക്കുന്നു.വളരെ സര്‍പ്രൈസായിട്ടാണ് ഈ സമ്മാനം കാവ്യ നല്‍കിയത്.കളർ പെൻസിൽസ് എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഇത് ചെയ്തിരിക്കുന്നത്. ഇവരോട് കാവ്യ സംസാരിക്കുന്നതും വിഡിയോയിൽ ചേർത്തതിട്ടുണ്ട്.കാവ്യ പറയുന്നത് ഇങ്ങനെ,

ഇതാരാടീ ചെയ്തെ എന്നാണ് ദിലീപേട്ടന്‍ ഫോട്ടോ കണ്ടപ്പോഴേ എന്നോട് ചോദിച്ചു. കോഴിക്കോടു കാരിയായ അജിതയെന്ന കുട്ടിയാണിത് ഞങ്ങള്‍ക്കു ചെയ്തു തന്നത്.കഴിഞ്ഞ രണ്ടു മാസമായി ഞങ്ങള്‍ ഇതിന്റെ പുറകിലാണ്. കുറേ ഫോട്ടോകളൊക്കെ എടുത്താണ് ചെയ്തത് ആ കുട്ടീടെ അടുത്ത് പറയൂട്ടോ ഭയങ്കര രസമായിട്ടുണ്ട്.ഇത് ശരിക്കും സര്‍പ്രൈസായി പോയെന്നും ഒത്തിരി ഇഷ്ടട്‌പ്പെട്ടു ഏട്ടന്. എന്നോട് ഒരുപാട് താങ്ക്സൊക്കെ പറഞ്ഞു.ഏതായാലും ഈ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

video

Scroll to Top