ശാലിനിയുടെ 43 ാം പിറന്നാൾ ആഘോഷമാക്കി അജിത്; പതിനെട്ടുകാരിയുടെ തിളക്കമെന്ന് കമന്റുമായി ആരാധകർ !!

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം .

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്.ശാലിനിയ്ക്കും മക്കൾക്കുമൊപ്പമുള്ള അജിത്തിന്റെ ചിത്രം മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.ഇപ്പോഴിത താരത്തിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ശാലിനിയുടെ 43 ാം പിറന്നാള്‍ ദിനത്തിൽ സഹോദരൻ റിച്ചാർഡ് പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്.

അജിത്തും ശാലിനിയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ റിച്ചാർഡ് പോസ്റ്റ് ചെയ്തത്.നാൽപത്തിമൂന്നാം വയസ്സിലും പതിനെട്ടുകാരിയുടെ തിളക്കവും പ്രസരിപ്പുമാണ് താരത്തിന്.നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന് കമന്റുമായി എത്തുന്നത്.അനൗഷ്‌ക, അദ്വൈത് എന്ന രണ്ടു കുട്ടികളാണ് താരങ്ങൾക്കുള്ളത്.

Scroll to Top