‘ഒരേദിവസം പിറന്നാളാഘോഷിക്കുന്ന റൊമാന്റിക് ദമ്പതികൾ’; അച്ഛനും അമ്മയ്ക്കും പിറന്നാൾ ആശംസകളുമായി കീർത്തി

ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്ന അച്ഛനും അമ്മയ്ക്കും ആശംസയുമായി നടി കീർത്തി സുരേഷ്.സുരേഷ് കുമാറും മേനകയും ഒരേ ദിവസമാണ് പിറന്നാളാഘോഷിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മക്കളായ രേവതിയും കീർത്തിയും.“തങ്ങളുടെ ജീവിതവും പ്രണയവും ചിരിയും ജന്മദിനവും പങ്കിടുന്ന ഏറ്റവും റൊമാന്റിക് ദമ്പതികൾ ഇതാ.. അമ്മയ്ക്കും അച്ചയ്ക്കും ജന്മദിനാശംസകൾ..”, ചിത്രങ്ങൾക്ക് ഒപ്പം കീർത്തി സുരേഷ് കുറിച്ചു. ‘‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്.

സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ’’ എന്നായിരുന്നു രേവതി കുറിച്ചത്.അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു.നിരവധി പേരാണ് സുരേഷ് കുമാറിനും മേനകയ്ക്കും ആശംസയുമായി എത്തിയത്.2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.

സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച പൈലറ്റ്‌സ്, അച്ഛനെയാണ്എനിക്കിഷ്ടം, തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രേവതി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന ഒരാളാണ്. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Scroll to Top