എ.ആര്‍. റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി !!!

സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.വിവാഹം കഴിഞ്ഞ വിവരം റഹ്‌മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.കഴിഞ്ഞ ഡിസംബര്‍ 29-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകള്‍ നടന്നത്. ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍. റഹ്‌മാന്‍-സൈറ ബാനു ദമ്പതികള്‍ക്ക്.

‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിനം’ എന്നു കുറിച്ചുകൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് വധൂവരന്മാർക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ട് എ.ആര്‍ റഹ്മാന്‍ സന്തോഷം അറിയിച്ചു. അടുത്തിടെ അ ന്തരിച്ച റഹ്മാന്റെ മാതാവ് കരീമ ബീഗത്തിന്റെ ചിത്രം വിവാഹവേദിക്കു സമീപം സ്ഥാപിച്ചിട്ടുണ്ട്.


എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാനെ പ്രേക്ഷകർക്ക് സുപരിചിതമാണ്.നിരവധി തമിഴ് സിനിമകള്‍ക്ക് ഗാനം ആലപിച്ചിട്ടുണ്ട്. രജനികാന്ത് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരനിലൂടെയാണ് ഖജീദയുടെ ആലാപന അരങ്ങേറ്റം. പുതിയ മനിത എന്ന ഗാനമാണ് എന്തിരനില്‍ ഖദീജ ആലപിച്ചത്.2020ൽ പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടി. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്.

Scroll to Top