ക്യൂട്ട് ലുക്കിൽ പാടാത്ത പൈങ്കിളിയിലെ കൺമണി ; മനീഷയുടെ പുതിയ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി .ഒരു അനാഥ പെൺകുട്ടിയായ കൺമണിയുടെ കഥയാണ് പറയുന്നത്. ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതവും അതിലെ പ്രതിസന്ധികളുമാണ് പാടാത്ത പൈങ്കിളിയിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നത്.നടി മനീഷ മഹേഷാണ് സീരിയലിലെ പ്രധാന കഥാപാത്രമായ ‘കൺമണിയെ അവതരിപ്പിക്കുന്നത്.പരമ്പരയിലെ ദേവയുടെയും കൺമണിയുടെയും രസകരമായ പ്രണയ രംഗങ്ങൾക്കും തുടക്കം മുതലേ നിരവധി ആരാധകർ ഉണ്ടായിരുന്നു.മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മനീഷയ്ക്ക് നിരവധി ആരാധകരെ സ്വന്തമാക്കാൻ ഇതിനോടകം തന്നെ സാധിച്ചു.

ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മനീഷയ്ക്ക് വലിയ ആരാധകരുണ്ട്.പരമ്പരയിൽ തനി നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന കൺമണി എന്ന കഥാപാത്രം, ജീവിതത്തിലെ മനീഷയുടെ സ്വഭാവവും ആയി യാതൊരു ബന്ധവും ഇല്ലെന്ന് മുൻപ് തന്നെ താരം വ്യക്തമാക്കിയിരുന്നു.ടിക്ക് ടോക്ക് വീഡിയോകളിലെ ശ്രദ്ധേയമായ പ്രകടനമായിരുന്നു മനീഷയെ പരമ്പരയിലേക്കെത്തിച്ചത്.


ഇപ്പോഴിതാ പുതിയ മേക്ക് ഓവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മനീഷ.നീല ലെഹങ്കയിൽ ക്യൂട്ട് ലുക്കിലാണ് മനീഷയെ വിഡീയോയിലും ചിത്രങ്ങളിലും കാണാൻ സാധിക്കുന്നത്. സ്വയംവര സിൽക്സിന് വേണ്ടി മനീഷ ചെയ്ത പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.കുൻസി സിബിയുടെ സ്റ്റൈലിങ്ങിൽ വിജിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എബിൻ സാബുവാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

Scroll to Top