നഞ്ചിയമ്മയുടെ യാത്രകൾ ഇനി കിയ സോണറ്റിലൂടെ, കയ്യടി നൽകി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരം നഞ്ചിയമ്മയുടെ യാത്രകൾക്ക് ഇനി പുതിയ വാഹനം.കിയ സോണറ്റ് ആണ് നഞ്ചിയമ്മ സ്വന്തമാക്കിയ പുതിയ വാഹനം. താരത്തിന്റെ ഫേസ്ബുക്കിലൂടെയാണ് പുതിയ കാർ എടുത്ത വിവരം അറിയിച്ചത്.7.79 ലക്ഷം മുതൽ 14.9 ലക്ഷം വരെയാണ് കിയോ സോണറ്റിന്റെ ഇന്ത്യയിലെ വിപണന വില.കാർ ഏറ്റുവാങ്ങുന്നതും കേക്ക് മുറിക്കുന്ന ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.കാർ വാങ്ങിയ ഷോ റൂമിലെ ജീവനക്കാർക്ക് തന്റെ പതിവ് ശൈലിയിൽ ഒരു പാട്ടും പാടി കൊടുത്താണ് നഞ്ചിയമ്മ മടങ്ങിയത്.

1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച്പി കരുത്തും 172 എൻ എം ടോർക്കും ഉണ്ട്.അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ .

സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടി .യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് തന്നെ ഒരു കോടിയിലധികം പേരാണ് കണ്ടത് . നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. 2020 ലെ ഇന്ത്യയിലെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി

Scroll to Top