ലവ് യു അച്ഛാ; കൊല്ലം സുധിയുടെ മകന്റെ ആദ്യ പോസ്റ്റിന് ആശ്വാസ വാക്കുകളുമായി ആരാധകർ !!

കേരളം ഞെട്ടലോടെ കേട്ട വിയോഗവാർത്തയാണ് നടൻ കൊല്ലം സുധിയുടേത്.ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാ ഹനാപകടത്തില്‍ മരണപ്പെട്ടത്.വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു.ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് വന്ന സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൊല്ലം സുധിയുടെ വിയോഗത്തിൽ നിന്ന് ഇതുവരെ അദ്ദേഹത്തിന്റെ കുടുബവും ആരാധകരും സഹപ്രവർത്തകകരും മോചിതരായിട്ടില്ല.ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ തനിക്ക് പിന്നീട് എല്ലാമായ തന്റെ മകന് വേണ്ടിയായിരുന്നു താരം ജീവിച്ചത്.മകനെയും കൊണ്ട് സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തതിനെ കുറിച്ച് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്.പിന്നീട് സുധി രേണുവിനെ വിവാഹം കഴിക്കുകയൂം ചെയ്തു.സുധിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞാണ് രാഹുൽ. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോളാണ് തന്നെ ഉപേക്ഷിച്ച് തന്റെ ഭാര്യ വേറെയൊരു വ്യക്തിയുടെ കൂടെ പോയത്.

എന്നാൽ ആര് നോക്കുന്നതിനെക്കാളും നന്നായാണ് സുധി തന്റെ മകനെ വളർത്തിയത്.അച്ഛന്റെ മ രണ ശേഷം രാഹുൽ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുന്നത്. കുടുബത്തോടെ കാറിൽ ഇരിക്കുന്ന ഒരു സെൽഫി ചിത്രമായിരുന്നു പോസ്റ്റിൽ കാണാൻ കഴിഞ്ഞത്. ചിത്രത്തിൽ കുഞ്ഞിനെ പിടിച്ച് പുഞ്ചിരിയുടെ മുഖങ്ങളാൽ നിൽക്കുന്ന സുധിയെയും കാണാം. തൊട്ട് അടുത്ത് രാഹുലും, പുറകിൽ ഭാര്യ രേണുവായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ലവ് യു അച്ഛാ എന്ന അടികുറപ്പോടെയാണ് രാഹുൽ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തത്.

Scroll to Top