ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആദ്യ സിനിമയുടെ മോഷൻ പോസ്റ്ററുമായി റോബിൻ !!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടിയിലൂടെ തന്നെ റോബിൻ സ്വന്തമാക്കിയിരിക്കുന്നത്.ഡോ. റോബിന് ഇപ്പോഴും ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും മറ്റാരേക്കാളും വലുതാണ്.ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും മോട്ടിവേഷന്‍ സ്പീക്കറുമായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ ചിലര്‍ക്കെങ്കിലും സുപരിചിതരായിരുന്നു.സിനിമയിലും ഒരു കൈ നോക്കാൻ തീരുമാനിച്ചിരിക്കുകയാണ് റോബിൻ ഇപ്പോൾ. സിനിമ സംവിധാനത്തിന്റെയും അഭിനയത്തിന്റെയും ഒക്കെ തിരക്കിലാണ് താരം.

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് റോബിൻ രാധാകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത്‌ നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്ററും മോഷൻ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. റോബിന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്.ഡി.ആർ.ആർ പ്രൊഡക്ഷൻസിന്റെ തന്നെ ബാനറിൽ തന്നെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.

മോഷൻ പോസ്റ്ററിൽ സിനിമയുടെ ടൈറ്റിൽ ബിജിഎമും ചേർത്തിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും നായകനും സംവിധായകനും റോബിന്‍ തന്നെയാണ്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മ നിര്‍വ്വഹിക്കും. മോഡലും നടിയും റോബിന്റെ ഭാവി വധുവായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.

Scroll to Top