ഞാൻ എന്നെ തന്നെ വിവാഹം ചെയ്യുന്നു, രാജ്യത്തെ ആദ്യ സോളോ​ഗാമിയെന്ന് യുവതി

സോളോഗാമി എന്ന് കേട്ടിട്ടുണ്ടോ, എന്നാൽ അങ്ങനെ ഒന്നുണ്ട്.സ്വയം കല്യാണം കഴിക്കുക. താൻ തന്നെ തന്നെ വിവാഹം ചെയുക. എന്നാൽ അത്തരത്തിലൊരു സംഭവം രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയാണ്.ഗുജറാത്തുകാരിയായ ക്ഷമാ ബിന്ദു 24 ആണ് ജൂൺ 11ന് തന്റെ വിവാഹത്തിന് തയ്യാറെടുക്കുന്നത്. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി ആയിരിക്കുമിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ ബിന്ദു.

എല്ലാ പരമ്പരാ​ഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹചടങ്ങുകൾ.ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽതന്റെ വിവാഹം നടത്താനായി അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ ‌യാത്ര ​ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്.ടൈംസ് ഓഫ് ഇന്ത്യയോട് തന്റെ വിവാഹത്തെ കുറിച്ച് ക്ഷമ പറഞ്ഞത് ഇങ്ങനെ, ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു.

അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു’.സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണ്.അവർ വിവാഹത്തിന് സമ്മതിച്ചു.അനുഗ്രഹം നൽകിയിട്ടുണ്ട്

Scroll to Top