പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്ന് പേർളി മാണി, വൈറലായി പേർളിയുടെ പോസ്റ്റ്‌.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.

ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. ഇപ്പോഴിതാ വൈറൽ ആകുന്നത് പേർളിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

പോസ്റ്റിൽ ശ്രീനിഷിന്റെ പിറന്നാളിന് ആശംസകൾ അറിയിക്കുക ആണ്. മകൾക്കും ശ്രീനിഷിനും ഒപ്പം നിൽക്കുന്ന ഫോട്ടോസ് പങ്കുവെച്ച് പേർളി കുറിച്ചത് ഇങ്ങനെ,പ്രിയ ഭർത്താവിനും ഏറ്റവും സ്നേഹമുള്ള അച്ഛനും പിറന്നാൾ ആശംസകൾ, നിങ്ങളാണ് ഞങ്ങളുടെ വലിയ പിന്തുണ,ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു. ഹാപ്പി ബർത്ത്ഡേ. നിരവധി പേരാണ് ശ്രീനിയ്ക്ക് ആശംസകളുമായി എത്തിയത്.

Scroll to Top