കെ.സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടി; വൈറൽ ഫോട്ടോ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ വിവാഹിതനായി.വിവാഹത്തിൽ നടൻ മമ്മൂട്ടിയും പങ്കെടുത്തു .കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ച നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. എം.എ യൂസഫലി ഉൾപ്പെടയുള്ള പ്രമുഖർ പങ്കെടുത്തു .മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ പങ്കെടുത്തു.ആന്റോ ജോസഫ് പങ്കുവെച്ച ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍- ആന്റോ ജോസഫ് കുറിച്ചു .

Scroll to Top