കോട്ടും സ്യൂട്ടും ധരിച്ച് ലേഡി സൂപ്പർ സ്റ്റാർ, അടിപൊളിയെന്ന് പ്രേക്ഷകർ.

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു.

അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.

നിലവിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം. ‘ആയിഷ’യാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന മഞ്ജു വാര്യർ ചിത്രം. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം റാസൽ ഖൈമയിൽ ആണ്.അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.

ലളിതം സുന്ദരം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. കോട്ടും സ്യുട്ടും ധരിച്ചാണ് മഞ്ജു ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. രാഹുൽ എം സത്യനാണ് മഞ്ജുവിന്റെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നതും പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോകൾക്കും ലൈക്കും കമ്മെന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top