‘എന്‍റെ മാലാഖക്ക് ഇന്ന് 5 വയസ്; കൊച്ചു മകൾക്കൊപ്പം കിടിലൻ ലുക്കിൽ ‘മമ്മൂക്ക’ !!

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി.ഇപ്പഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണിത്. മാലാഖയെന്നാണ് മമ്മൂട്ടി മറിയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘എന്‍റെ മാലാഖക്ക് ഇന്ന് 5 വയസ്’ എന്ന അടിക്കുറിപ്പോടെ മറിയത്തൊടൊപ്പമുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കൊച്ചുമകൾക്കൊപ്പം വളരെ ചെറുപ്പമായ രീതിയിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം കണ്ട് പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്ന് പോലും ആരാധകർ ചോദിക്കുന്നുണ്ട്.

നേരത്തെ മകളുടെ പിറന്നാളിന് മനോഹരമായ കുറിപ്പുമായി ദുല്‍ഖറും രംഗത്തെത്തിയിരുന്നു. ‘എന്റെ ബേബിഡോളിന് 5/5/5 ജന്മദിനം! നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു. അത് ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ.. നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്‌സി മിസ്‌ചീഫ്, പൂമ്പാറ്റ ചിറകുകൾ ഇവയെല്ലാം കൊണ്ട് നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്നു.

ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാണ്. നിനക്കൊപ്പം സ്നോമാനെ നിര്‍മ്മിക്കണം. ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നീ ഞങ്ങളുടെ വീട് ഒരു നെവര്‍ലന്‍റാക്കുന്നു. നിന്നൊടൊപ്പം പുതിയ ഒരു ലോകമാണ്’ എന്നിങ്ങനെയാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 2017 മെയ് 5നായിരുന്നു മറിയം അമീറയുടെ ജനനം. ഈ വര്‍ഷം മറിയത്തിന് 5 വയസ്സ് തികഞ്ഞു. മറിയത്തിന് പിറന്നാളാശംസിച്ച് നസ്രിയ പങ്കുവച്ച കുറിപ്പും ഇതിനോടകം വൈറലായി.മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്താണ് നസ്രിയയുടെ ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയയുടെ കുറിപ്പ്.

Scroll to Top