മമ്മൂക്കയിൽ നിന്നും അവാർഡ്, ശെരിക്കും അത്ഭുതകരം : ടോവിനോ തോമസ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ടോവിനോ തോമസിന്റെ പോസ്റ്റാണ്.തനിക്ക് ലഭിച്ച അവാർഡിനെ കുറിച്ച് ആണ് പറയുന്നത്.2021 ലെ മികച്ച നടനുള്ള അവാർഡ് ആണ് താരത്തിന് ലഭിച്ചത്.2018 എന്ന സിനിമയുടെ അഭിനയത്തിന് ആണ് അവാർഡ് ലഭിച്ചത്. ടോവിനോയ്ക്ക് അവാർഡ് നൽകിയത് മമ്മൂട്ടി ആണ്. അതാണ് താരത്തെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യം.ഞാൻ ഏറ്റവും ആരാധിക്കുന്ന മമ്മൂട്ടിക്കയിൽ നിന്നും അവാർഡ് വാങ്ങിക്കുക എന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ഞാൻ ഒക്കെ എത്രയോ ജൂനിയർ ആണ്.

അദ്ദേഹത്തിന് വേദിയിൽ വന്നിട്ട് ഫോർമാലിറ്റിക്ക് പേര് മാത്രം വായിച്ചിട്ട് പോകാമായിരുന്നു. പക്ഷെ എന്നെ കുറിച്ച് ഇത്രയും പറഞ്ഞു.ഇത് എനിക്ക് ഒരു സിടിയിൽ ആക്കി തന്നാൽ ഇടയ്ക്ക് ഞാൻ കണ്ടോളാം എന്നും ടോവിനോ വേദിയിൽ നിന്നും പറഞ്ഞു.കൂടാതെ അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങിക്കാനും ടോവിനോ മറന്നില്ല.അവാർഡ് വാങ്ങിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം ടോവിനോ കുറിച്ചത് ഇങ്ങനെ,

ജീവിതം ഭ്രാന്താണ്.മമ്മുക്കയിൽ നിന്ന് ഒരു അവാർഡും അനുഗ്രഹവും ജ്ഞാനവാക്കുകളും സ്വീകരിക്കുന്നതിന്റെ അവിശ്വസനീയമായ നിമിഷം ഉണ്ടായിരുന്നു. അവിടെ ആയിരിക്കുന്നതും വിഗ്രഹം എന്നെക്കുറിച്ച് സന്തോഷകരമായ കാര്യങ്ങൾ പറയുന്നത് കേൾക്കുന്നതും ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിലുള്ള ഒരു ബിൽഡപ്പ്, ജീവിതത്തിൽ ഞാൻ അത് അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും.

2021-ലെ മികച്ച നടനുള്ള അവാർഡിന് ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ആക്കിയ എല്ലാവർക്കും നന്ദി.മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top