ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോയിൽ ട്രെയ്ലർ പുറത്തിറങ്ങി.

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കുഞ്ഞെല്‍ദോ.ചിത്രത്തിന്റെ ടീസറിനോക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോഴിതാ വൈറൽ ആകുന്നത് ചിത്രത്തിന്റെ ട്രെയ്ലർ ആണ്. കുറച്ച് മുൻപ് റിലീസ് ചെയ്ത ട്രെയ്ലർ ഇതിനോടകം തന്നെ വൈറൽ ആണ്.ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 24 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.’കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി,പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്,സിദ്ധിഖ്,അര്‍ജ്ജുന്‍ ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന്‍ എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

VIDEO

Scroll to Top