മെലിഞ്ഞ് തകർപ്പൻ മേക്കോവറില്‍ ഖുശ്ബു,ഇതെങ്ങനെയെന്ന് ആരാധകർ.

ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.സോഷ്യൽ മീഡിയയിലൂടെ പുതിയ ഫോട്ടോസൊക്കെ പങ്കുവെക്കറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്.

കൂടുതൽ മെലിഞ്ഞ് പുത്തൻ ലുക്കിലാണ് പ്രിയതാരം ഖുശ്ബു സുന്ദർ. തകർപ്പൻ മേക്കോവറിലുള്ള തന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്. ‘When hard work yields results, it Lgives you a super kick…’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

Scroll to Top