നന്ദി, തീയേറ്ററുകൾക്ക് കാവലായതിന് എനിക്ക് കാവലായതിന് : സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമാണ് കാവൽ.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.തീയേറ്ററുകളിൽ കയ്യടിയുടെ ആരവം കൂട്ടുകയാണ് കാവൽ. ഷൂ ട്ടിങ് കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയെങ്കിലും കോവിടിൽ എന്ത് വേണം എന്നറിയാൻ പറ്റാതെ കിടക്കുക ആയിരുന്നു. എന്തായാലും സിനിമയ്ക്ക് മികച പ്രതികരണം നേടി മുന്നേറുകയാണ്. ഈ അവസരത്തിൽ സുരേഷ് ഗോപിയുടെ ഫേസ്ബുക് പോസ്റ്റാണ് വൈറൽ ആകുന്നത്. ‘നന്ദി തിയേറ്ററുകൾക്ക് കാവലായതിന്..

നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്..’- സുരേഷ് ഗോപി കുറിക്കുന്നു.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫാമിലി ഡ്രാമയാണ്. ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വൻസുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.ഛായഗ്രഹണം നിഖിൽ എസ് പ്രവീണ്‍ നിർവ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

FACEBOOK POST

Scroll to Top