നടൻ സിദ്ധിഖിന്റെ മകൻ ഷഹീനിന്റെ വധു ആയി ഡോക്ടർ അമൃത , വിവാഹ നിശ്ചയ ചിത്രങ്ങൾ !!!

വ്യത്യസ്തമാർന്ന ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് തുടക്കം മുതൽ ഇന്ന വരെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് സിദ്ദിഖ്.കാലാകാലങ്ങളായി മികച്ച ഒട്ടനവധി കഥാപാത്രങ്ങളെ കൊണ്ട് മലയാള സിനിമയെ അനശ്വരമാക്കിയ കലാകാരൻ. മലയാള സിനിമയിൽ പകരക്കാർ ഇല്ലാത്ത നടന്മാരിൽ ഒരാൾ തന്നെയാണ് സിദ്ദിഖ്.നായക കഥാപാത്രത്തിന് ചുറ്റുമുള്ള ഏത് റോളും അദ്ദേഹം അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. സിദ്ദിഖ് മനോഹരമാക്കിയ ഒരുപാട് കഥാപാത്രങ്ങളും സിനിമകളും ഉണ്ട് . ചോട്ടാ മുംബൈ, വെള്ളിമൂങ്ങ, ആന്മരിയ കലിപ്പിലാണ് , സൺ‌ഡേ ഹോളിഡേ, കോടതി സമക്ഷം ബാലൻപിള്ള, ഇട്ടിമാണി, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകൾ. ഇപ്പോൾ സിദ്ദീഖിന്റെ മകന്റെ വിവാഹനിശ്ചയത്തിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്.ഷാഹിൻ സിദ്ദിഖ് എന്നാണ് മകന്റെ പേര്. ഷാഹിൻ തന്നെയാണത് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഡോക്ടർ അമൃത ദാസാണ് വധു. പഴയകാല സിദ്ദിഖിനെ ഓർമിപ്പിക്കുന്നത് പോലെയാണ് മകൻറെ മുഖം എന്ന് ഇതിനോടകം തന്നെ പലരും കമൻറുകൾ ചെയ്യുകയും ചെയ്തു.പീച്ച് ഗ്രീൻ ഓഫ് വൈറ്റ് തീമിലായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് ഷാഹീൻ കുറിച്ചത് ഇങ്ങനെ: ‘ഞങ്ങളുടെ മോതിരം കൈമാറ്റ ചടങ്ങ് ഏറ്റവും ലളിതവും മികച്ചതുമായി നടന്നു. ഈ പാൻഡെമിക് സാഹചര്യത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. ഈ നിമിഷത്തിന്റെ മാസ്മരികതയിലാണ് ഞങ്ങൾ’ എന്നാണ് എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് ഷഹീൻ കുറിച്ചത്.

അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഷഹീൻ സിദ്ദിഖും സിനിമകളിൽ അഭിനയിച്ച് തുടങ്ങി. പത്തേമാരിയിലൂടെയാണ് ഷഹീൻ സിദ്ദിഖ് അഭിനയം ആരംഭിച്ചത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകനായിട്ടാണ് ഷഹീൻ സിദ്ദിഖ് അഭിനയിച്ചത്. ശേഷം അച്ഛാ ദിൻ, കസബ, ടേക്ക് ഓഫ്, ദിവാഞ്ചിമൂല ​ഗ്രാന്റ് പിക്സ്, കഥ പറഞ്ഞ കഥ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, ഒറ്റക്കൊരു കാമുകൻ, വിജയ് സൂപ്പറും പൗർണ്ണമിയും മിസ്റ്റർ ആന്റ് മിസിസ് റൗഡി തുടങ്ങിയ ചിത്രങ്ങളിലും ഷഹീൻ അഭിനയിച്ചു.

Scroll to Top