ചേച്ചിയ്ക്ക് വയ്യായിരുന്നു, ഓർമ കുറവ് ഉണ്ടായിരുന്നു, അഭിനക്കണമെന്ന വാശിയായിരുന്നു, കെപിസി ലളിതയെ ഓർത്ത്‌ മമ്മൂക്ക.

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ കെപിഎസി ലളിത വേഷമിട്ടിട്ടുണ്ട്‌. ബഷീറിന്‍റെ ‘മതിലുകള്‍’ എന്ന പ്രശസ്‌ത കൃതിയെ ആസ്‌പദമാക്കി ഒരുക്കിയ ‘മതിലുകള്‍’ എന്ന ചിത്രത്തില്‍ നാരായണി എന്ന കഥാപാത്രത്തിന്‍റെ ശബ്‌ദസാന്നിധ്യമായി മമ്മൂട്ടിക്കൊപ്പം ബിഗ്‌സ്‌ക്രീനിലെത്തിയിരുന്നു. നാരായണിയുടെ ഈ ശബ്‌ദത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.കോട്ടയം കുഞ്ഞച്ചന്‍’, ‘കനല്‍ക്കാറ്റ്‌’, ‘അമരം’, ‘നസ്രാണി’, ‘ലൗഡ്‌സ്‌പീക്കര്‍’, ‘ബെസ്‌റ്റ്‌ ആക്‌ടര്‍’, ‘ഉട്യോപയിലെ രാജാവ്‌’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്‌. മമ്മൂട്ടി-അമല്‍ നീരദ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഭീഷ്‌മ പര്‍വം’ ആണ് കെപിഎസി ലളിതയുടെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങളിലൊന്ന്‌. ചിത്രത്തിൽ നെടുമുടി വേണുവും ഒരു പ്രാധാന വേഷത്തിൽ എത്തിയിരുന്നു. ഇരുവരും ക്ലൈമാക്സിൽ മമ്മൂക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കെ പി സി ലളിതയുടെ അവസാന ചിത്രമായ ഭീഷ്മ പർവത്തിൽ ലളിത അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് മമ്മൂക്ക. മമ്മൂക്ക പറഞ്ഞത് ഇങ്ങനെ,കെ.പി.എ.സി.ലളിത ചേച്ചി ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ലളിത ചേച്ചിക്ക് തീരെ വയ്യായിരുന്നു. ലേശം ഓര്‍മ കുറവും ഡയലോഗ് പറയാന്‍ ബു ദ്ധിമുട്ടും ഒക്കെ ഉണ്ടായിരുന്നു. വയ്യാത്തതുകൊണ്ട് അഭിനയിക്കേണ്ട എന്ന് പറഞ്ഞതാണ്. പക്ഷേ, അഭിനയിക്കണം എന്ന വാശിയായിരുന്നു ചേച്ചിക്ക്. എന്നാല്‍, വേണുവിന് ആ സമയത്ത് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.

പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു. സിനിമ പ്രീബുക്കിങ് തന്നെ വളരെ വേഗത്തിലാണ് നടന്നത്.ആദ്യദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നുള്ളതാണ്. ട്വിറ്ററിൽ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ടിൽ 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്.

1,179 ഷോകള്‍ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഈ കണക്ക്. 2,57,332 പേര്‍ ഭീഷ്മപർവ്വം കണ്ടതായും റിപ്പോർട്ടുണ്ട്. ഫ്രൈഡേ മാറ്റിനിയുടെ ട്രാക്കിംഗിലെ എക്കാലത്തെയും മികച്ച കണക്കുകളാണ് ഒരൊറ്റ ദിവസത്തിനുള്ളിൽ ഭീഷ്മപർവ്വം നേടികൊടുത്തതെന്നും ട്വീറ്റിൽ പറയുന്നു.ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി. കേരളത്തിൽ മാത്രം 406 സ്‌ക്രീനുകളിലായി 1800 ഷോകളാണ് നടത്തിയത്. . കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

Scroll to Top