ഭീഷ്മപർവ്വത്തിൽ, ടൈറ്റിലിൽ ഉള്ള പഴയകാല ഫോട്ടോയെകുറിച്ച് പങ്കുവെച്ച് നടി മാല പാർവതി

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതാണ് ഭീഷ്മ പര്‍വ്വത്തിന്‍റെ യുഎസ്‍പി. അമല്‍ നീരദ്- മമ്മൂട്ടി കോമ്പിനേഷനില്‍ നിന്ന് പ്രതീക്ഷിക്കുന്ന റിസല്‍ട്ട് എന്നതാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിന്റെ ടൈറ്റിലിൽ ഉപയോഗിച്ചിരിക്കുന്ന തന്റെ പഴയകാല ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച്
നടി മാല പാർവതി.‘ഭീഷ്മപർവ്വത്തിൽ, ടൈറ്റിലിൽ ഉള്ള ഈ ഫോട്ടോ ഒന്നു പോസ്റ്റ് ചെയ്യാമോ എന്ന് ഒരു Sreejith ചോദിച്ചിരുന്നു. ഇതാണ് ആ പടം. പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ അച്ഛനോടൊപ്പം തിരുവനന്തപുരത്തുള്ള Paramount Studio യിൽ പോയി എടുത്തതാണ്. university union councilor ആയി അൾ സെയിന്റ്സ് കോളജിൽ മൽസരിക്കുന്ന സമയത്ത്, Notice-ൽ വയ്ക്കാനാണ് പടം എടുത്തത്’.– ചിത്രത്തിനൊപ്പം താരം കുറിച്ചതിങ്ങനെ.

.പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.ചുരുക്കി പറഞ്ഞാൽ, ഭീഷ്മ പർവ്വം ആക്ഷൻ മൂഡിൽ കഥ പറയുന്ന ഒരു മികച്ച മാസ്സ് ഡ്രാമ ആണ്. ആളുകളെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം അത് ചെയ്യുന്നത് ഗംഭീര മേക്കിങ് നിലവാരം പുലർത്തിക്കൊണ്ടാണ്. അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ കഥയും ഈ ചിത്രത്തെ ഒരു പുത്തൻ സിനിമാനുഭവമാക്കുന്നു.

Scroll to Top