ജോലിയിൽ നിന്നും ചെറിയ ഇടവേള, ലേഖയ്ക്ക് ഒപ്പം പാരീസിൽ അടിച്ചുപൊളിച്ച് എം ജി ശ്രീകുമാർ.

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.ഭാര്യ ലേഖ ശ്രീകുമാറും പരിചിതമാണ്. 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

ഇവർക്കൊരു മകൾ കൂടെയുണ്ട്.വിവാഹം കഴിഞ്ഞ് കുടുംബത്തിനൊപ്പം അമേരിക്കയിൽ കഴിയുകയാണ്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഭാര്യയ്ക്ക് ഒപ്പം അവധിദിനം ആഘോഷിക്കാൻ പാരിസിൽ പോയിരിക്കുകയാണ് ശ്രീകുമാർ.

ഈഫൽ ടവറിന് മുന്നിൽ നിന്നുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇരുവരും മോഡേൺ ലുക്കിൽ ആണ് ഉള്ളത്.പാരീസിലെ ഒരു സായാഹ്നം, ഈഫൽ ടവറിന് സമീപം, ഇവിടെ വളരെ തണുപ്പ്, 3 ഡിഗ്രി, എന്റെ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു എന്നാണ് ലേഖയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top