പിറന്നാളിന് ബലൂണും കേക്കും ആർക്കാ ഇഷ്ടമില്ലാത്തത് ; മുപ്പതാം പിറന്നാൾ ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ അവതരികയാണ് ലക്ഷ്മി നക്ഷത്ര.രസകരമായ അവതരണശൈലിയും സ്വതസിദ്ധമായ രീതിയുമൊക്കെയാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ്മിയെ പ്രേക്ഷകര്‍ പ്രിയപ്പെട്ടതാക്കിയത്. ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കിയിലൂടെയാണ് ലക്ഷ്മി കടന്ന് വരുന്നത്.സ്റ്റാർ മാജിക്കിലാണ് ഇപ്പോൾ അവതരികയായി തിളങ്ങുന്നത്.

തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതരണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.2019ൽ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ലക്ഷ്‌മിക്ക് അവസരം ലഭിച്ചിരുന്നു,പിറന്നാൾദിന ആഘോഷ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ലക്ഷ്മി ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന്റെ മുപ്പതാം പിറന്നാളായിരുന്നു .

പിറന്നാളിന് ബലൂണും കേക്കും ആർക്കാ ഇഷ്ടമില്ലാത്തതെന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ലക്ഷ്മി ചോദിച്ചിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവതി പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്, വീട് മുഴുവൻ ബലൂൺ കൊണ്ട് അലങ്കരിച്ചായിരുന്നു ലക്ഷ്‌മിയുടെ ജന്മദിനാഘോഷം, ബലൂണും കേക്കും എല്ലാം പിങ്ക് നിറത്തിൽ ഉള്ളതായിരുന്നു, ഇപ്പോൾ ആഘോഷത്തിന് ഇടയിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്.

Scroll to Top