‘ബേസിലിനും കുടുംബത്തിനും ഒപ്പം സഞ്ജു സാംസണും ഭാര്യയും’;സഞ്ജുവിനെ അഭിനയിപ്പിക്കണമെന്ന് കമന്റുമായി ആരാധകർ !!

സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫും ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദം മലയാളികൾ ഏറ്റെടുത്തതാണ്.ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ അത് തെളിയുന്നതാണ്.ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ സമയം തൊട്ടാണ് ഇരുവരും തമ്മിൽ സുഹൃത്തുക്കളാകുന്നത്. കുഞ്ഞിനെ കാണാൻ സഞ്ജു സാംസനും ഭാര്യ ചാരുവും എത്തിയ സന്തോഷം ബേസിൽ പങ്കുവെച്ചിരുന്നു. എല്ലാവർക്കൊപ്പം നിൽക്കുന്ന സെൽഫി താരം പോസ്റ്റ്‌ ചെയ്തു.ഒരു ലോറി നിറയെ സുന്ദരമായ സമ്മാനവും സ്നേഹവുമായി സഞ്ജു അങ്കിളും ചാരു ആന്റിയും കാണാൻ എത്തി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തത്.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് വീണ്ടും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങൾ ബേസിൽ തന്നെ പങ്കുവച്ചിരിക്കുകയാണ്. ബേസിൽ, ഭാര്യ എലിസബത്ത്, ബേസിലിന്റെ മകൾ ഹോപ്, സഞ്ജുവിന്റെ ഭാര്യ ചാരുലത, സഞ്ജു സാംസൺ എന്നിവരാണു ചിത്രത്തിലുള്ളത്. നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലായി. ചിത്രത്തിനു രസകരമായ കമന്റുകളുമായി സഞ്ജുവും ബേസിലും ഇൻസ്റ്റയിലെത്തുകയും ചെയ്തു.സഞ്ജുവിന് ബേസിൽ അടുത്ത സിനിമയിൽ ഒരു ഗസ്റ്റ് റോൾ എങ്കിലും കൊടുക്കണമെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. എന്റെ ഡേറ്റ് വേണ്ടേയെന്നായിരുന്നു ഇതോടെ സഞ്ജുവിന്റെ ചോദ്യം. ചർച്ചകൾ‌ നീണ്ടുപോയതോടെ ‘പൊടിക്ക് അടങ്ങാൻ’ സഞ്ജു ബേസിലിനെ ഉപദേശിക്കുകയും ചെയ്യുന്നു.

സഞ്ജു വെസ്റ്റ് ഇൻഡീസുമായുള്ള ഇന്ത്യയുടെ അടുത്ത വൺ ഡേ, ട്വൻറി 20 സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.ഫെബ്രുവരി 15 നാണ് നടൻ ബേസിൽ ജോസഫിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്നത്. ബേസിൽ ആണ് കുഞ്ഞിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ഒപ്പമാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. അതിൽ ശ്രദ്ധേയമാകുന്നത് കുഞ്ഞിന്റെ പേര് ആണ്. ഹോപ്പ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ബേസിലിന്റെ മിന്നൽ മുരളി,ജയജയ ജയഹേ എന്ന സിനിമകൾ വൻ ഹിറ്റായിരുന്നു.

അതെല്ലാം തന്നെ വമ്പൻ കളക്ഷൻ കിട്ടിയ ചിത്രങ്ങൾ ആയിരുന്നു.തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

Scroll to Top