‘അളിയാ’ എന്നു വിളിച്ച് കാളിദാസ്; മാളവികയുടെ പോസ്റ്റിലെ ആളെ തിരഞ്ഞ് സോഷ്യൽ മീഡിയ !!

വിവാഹിതരെ ഇതിലെ” എന്ന സിനിമയിലൂടെയാണ്‌ ആദ്യമായി അഭിനയ രംഗത്തെക്ക്‌ എത്തിയ താരമാണ് പാർവതി ജയറാം.1992 സെപ്‌തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് സജീവമാണ്.സിനിമയിൽ ഇല്ലെങ്കിലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് പരിചിതമാണ്. കാളിദാസ് സിനിമയിൽ സജീവമാണ്. എന്നാൽ പാർവതി സിനിമയിൽ എത്തിയിട്ടില്ല.സോഷ്യൽ മീഡിയയിൽ സജീവമാണ്. അതുപോലെ തന്നെ മോഡലിങ്ങും ഫോട്ടോഷൂട്ടും പരസ്യചിത്രങ്ങളിലും എതിനിൽക്കുന്നു. പാര്‍വതിക്ക് പുറമെ മകള്‍ മാളവികയും സോഷ്യല്‍ മീഡിയയിലെ താരമാണ്.

മാളവികയുടെ മോഡലിംഗ് ചിത്രങ്ങളെല്ലാം അടുത്തിടെ തരംഗമായി മാറിയിരുന്നു. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു. കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക. ഇപ്പോഴിതാ മാളവികയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ആരാധകർക്കിടയിൽ ചർച്ചയയാകുന്നത് .കാറിനുള്ളില്‍ നിന്നുള്ള ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ആരുടേയും മുഖം കാണാത്ത ചിത്രത്തില്‍ രണ്ടു കൈകള്‍ ചേർത്തുപിടിച്ചിരിക്കുന്നു.

റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്.ഇതോടെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകൾ സജീവമായി.അതിനിടെയാണ് പുതിയൊരു പോസ്റ്റുമായി മാളവിക എത്തുന്നത്.മുഖം മറഞ്ഞിരിക്കുന്ന യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന മാളവികയെയാണ് പുതിയ ചിത്രത്തിൽ കാണാനാകുന്നത്.’സ്വപ്‌നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്.ജയറാമിനും പാര്‍വതിക്കും കാളിദാസിനും കാളിദാസിന്റെ കാമുകിയായ തരിണിക്കുമൊപ്പം ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മാളവിക.

ഇതിനിടയില്‍ എടുത്ത ചിത്രമാണിത്.ഇതിന് താഴെ കാളിദാസ് പങ്കുവെച്ച കമന്റും പ്രണയവാർത്തയ്ക്ക് ബലം നല്‍കി. ‘അളിയാ’ എന്നാണ് കാളിദാസിന്റെ കമന്റ്. ഇതിനൊപ്പം ഹൃദയത്തിന്റെ സ്‌മൈലിയുമുണ്ട്. തരിണിയും ഹൃദയ സ്‌മൈലികള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ചക്കിക്കുട്ടാ’ എന്നായിരുന്നു പാര്‍വതി പ്രതികരിച്ചത്.

Scroll to Top