ഉമ്മച്ചിയേ.. എന്ന വിളി കൊണ്ട് ഈ കുട്ടി ഫുഡ് വ്‌ളോഗര്‍ സ്വന്തമാക്കിയത് ലക്ഷകണക്കിന് ആരാധകരെ

ചുരുങ്ങിയകാലംകൊണ്ട് യുട്യൂബിൽ ആരാധകരെ സ്വന്തമാക്കിയ കുട്ടി താരമാണ് നിബൂസ് എന്ന നബ്ഹാൻ.പേര് കൊണ്ട് ഇ താരത്തെ അധികം ആളുകൾ അറിയാൻ സാധ്യത ഇല്ല. എന്നാൽ നിബുസിന്റെ ”ഉമ്മച്ചിയേ” എന്ന നീട്ടിവിളി കേട്ടാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സബ്സ്‌ക്രൈബേഴ്സ് എത്താറുള്ളത്.ചെറിയ പ്രായത്തിൽതന്നെ നാവിൽ കൊതിയൂറുന്ന രുചിക്കൂട്ടുകളുമായി എത്തിയ കുട്ടിഷെഫ് ‘നിബൂസ് ഫുഡ്’എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

ആറുവയസ്സുകാരന്‍ പയ്യന് ഇന്ന് യൂട്യൂബില്‍ എട്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സുണ്ട്.നാട്ടിൽനിന്നും വിദേശത്തുനിന്നും ഒട്ടേറെ പേരാണ് ഈ കുഞ്ഞുഷെഫിനെ കാണാനെത്തുന്നത്.താനൂരിലെ ജിഹാദിന്റെയും നജ്മുന്നീസയുടെയും മൂത്തമകനായ നബ്ഹാൻ വീട്ടിലേയും നാട്ടിലെയും താരമാണ്.

. ”മൂന്നുവര്‍ഷം മുന്‍പുവരെ ഇവന്‍ ഭക്ഷണം കഴിക്കല്‍ വളരെ കുറവായിരുന്നു. ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പിന്നെ ഫോണില്‍ വീഡിയോകള്‍ കണ്ടാല്‍ ഭക്ഷണം കഴിക്കുമെന്നായി. ചൈനീസ് ഫുഡ് വ്ളോഗിങ് വീഡിയോകളാണ് അവന്‍ കണ്ടതിലേറെയും. നല്ലരീതിയിൽ ഭക്ഷണം കഴിച്ചാല്‍ അതുപോലെ വീഡിയോകള്‍ ചെയ്തുതരാം എന്ന് ഞങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് വീഡിയോകള്‍ ചെയ്തുതുടങ്ങിയത്., രക്ഷിതാക്കൾ പറയുന്നു.ആദ്യകാലത്ത് അവനെ കാണിക്കാൻ വേണ്ടിയായിരുന്നു ഇത്തരം വീഡിയോകൾ എടുത്തിരുന്നത്.

വീട്ടിലെ ഭക്ഷണമേശയിൽ വിഭവങ്ങൾ നിരത്തിവച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു ചിത്രീകരിച്ചിരുന്നത്.ഒരു ദിവസം മൂന്നു വീഡിയോകൾ വളരെ ചിത്രീകരിച്ചിരുന്നു. അന്നൊന്നും ഈ വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നില്ല. എടുത്ത വീഡിയോകൾ അവന് കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം.വീഡിയോകൾ അവൻ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ചിന്തയുദിച്ചത്. അതോടെയാണ് നിബൂസ് ഫുഡ് എന്ന യൂട്യൂബ് ചാനലിന് തുടക്കമായത്.

ഓരോ ദിവസം കഴിയുന്തോറും കാഴ്ചക്കാരുടെ എണ്ണം വർദ്ധിച്ചുതുടങ്ങി. അപ്പോഴാണ് സംഗതി വൈറലായിത്തുടങ്ങിയെന്ന് ഞങ്ങളും തിരിച്ചറിഞ്ഞത്. അതോടെ വീഡിയോകൾ നന്നായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മാത്രമല്ല, നബഹാൻ വീഡിയോയിൽ സംസാരിച്ചുതുടങ്ങുകയും ചെയ്തു. തുടർന്ന് നിരവധിയാളുകളാണ് വീഡിയോകൾ കണ്ടുതുടങ്ങിയത്. വ്ളോഗിങ് ആണ് ഇഷ്ടമെങ്കിലും നിബൂസിന് കരിയര്‍ സ്വപ്‌നങ്ങള്‍ വേറെയുണ്ട്. ”വലുതാകുമ്പോള്‍ പോലീസ് ആകണമെന്നാണ് എന്റെ ആഗ്രഹം. തെറ്റ് ചെയ്യുന്നവരെയെല്ലാം ശിക്ഷിക്കണം. അതിന് പോലീസായാലേ നടക്കൂ.”

Scroll to Top