സാരിയിൽ തിളങ്ങി നിമിഷ സജയൻ; ഹോട്ട് ലുക്കിലുള്ള ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !!

മലയാളത്തിലെ ഒരു യുവ പ്രമുഖ ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്. മലയാളത്തിന് പുറമേ മറാത്തിയിലും ഇന്ത്യൻ ഇംഗ്ലീഷിലും ഓരോ സിനിമ ചെയ്തിട്ടുണ്ട്.ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ. മലയാളത്തിൽ തുറമുഖം എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് നിമിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്.സാരിയിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു.അസാനിയ നസ്രിൻ ആണ് സ്റ്റൈലിങ്. മേക്കപ്പ് അശ്വനി ഹരിദാസ്.അഭിലാഷ് മുല്ലശ്ശേരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top