നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; ഭാവിവരനെ പരിചയപ്പെടുത്തി താരം !!

നടിയും റിയാലിറ്റി ഷോ താരവുമായ മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും വിവാഹിതരാകുന്നു.അടുത്തിടെ താരം വിവാഹം ഉണ്ടെന്ന് പറഞ്ഞെങ്കിലും ആരാണ് വരൻ എന്ന കാര്യം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്. മഴവില്‍ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥികളായിരുന്നു ഇരുവരും.താരത്തിന്റെ പെണ്ണു കാണല്‍ വിശേഷങ്ങളും ഒപ്പം വരനെ കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം. പെണ്ണുകാണൽ ചടങ്ങിന്റെ വിഡിയോ പകർത്തുന്നതിനിടെയാണ് ഭാവിവരനെയും മാളവിക സർപ്രൈസ് ആയി പരിചയപ്പെടുത്തിയത്. പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ചാണ് വിവാഹം നടത്തുന്നതെന്നും ഇരുവരും പറഞ്ഞു.

‘പുതുവർഷത്തിനു മുമ്പ് ജീവിതത്തിലെ വലിയൊരു സ്പെഷ്യൽ ന്യൂസ് പങ്കുവയ്ക്കുയാണ്. ചെറുതായിട്ടൊരു വിവാഹം കഴിക്കാൻ പോകുകയാണ്. ഈ സന്തോഷ വാർത്ത പങ്കുവയ്ക്കാനുള്ള ശരിയായ സമയം ഇതാണ്. പെണ്ണുകാണൽ ചടങ്ങിനു ശേഷമാണ് ഇങ്ങനെയൊരു വി‍ഡിയോ ഇടാൻ തീരുമാനിച്ചത്. നായികാ നായകനിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാർഥിക്കണം.’–മാളവിക പറഞ്ഞു.

‘‘നായികാ നായകനും കഴിഞ്ഞ് തട്ടിൻപുറത്ത് അച്യുതനിൽ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. ഞങ്ങൾ അങ്ങനെ റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്.’’–തേജസ് പറഞ്ഞു.

Scroll to Top