ഏത് ലുക്കിലും പൊളിയാണ് ; ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മാളവിക മേനോൻ !! വൈറൽ ഫോട്ടോസ്

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 ,മാമാങ്കം, അൽ മല്ലു, ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5,പുഴു തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു.

മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ചുവപ്പ് ചെക്ക് ഷർട്ടും നീല ഷോർട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം.ദുബായ്യിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈകുമായി എത്തിയിരിക്കുന്നത്.

Scroll to Top