“മാളികപ്പുറം” കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ; സന്തോഷ് പണ്ഡിറ്റ്

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സിനിമ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്തെ മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തിരഞ്ഞെടുക്കപ്പെട്ടു.രേഖയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് പുരസ്കാരം.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം.കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയുടെ പ്രകടനം ജൂറി കണ്ടില്ലെന്നു നടിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം വന്നിരുന്നു.

ഇപ്പോഴിതാ മാളികപ്പുറം സിനിമയെയും അതിൽ അഭിനയിച്ച ദേവനന്ദ എന്ന കുട്ടിയെയും ജൂറി തഴഞ്ഞെന്ന് സന്തോഷ് പണ്ഡിറ്റ്.സ്പെഷൽ ജൂറി അവാർഡ് എങ്കിലും ദേവനന്ദയ്ക്ക് കൊടുക്കാമായിരുന്നുവെന്നും തന്റെ മനസ്സിൽ മികച്ച ബാലതാരം ദേവനന്ദയും മികച്ച ജനപ്രിയ സിനിമ മാളികപ്പുറം ആണെന്നും പണ്ഡിറ്റ് പറഞ്ഞു.അവാർഡ് ലഭിച്ചില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.കുറിപ്പിന്റെ പൂർണരൂപം:

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണംജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും….അവാർഡ് കിട്ടിയില്ലെങ്കിലും “മാളികപ്പുറം” സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും…ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ..കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി..കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു”മാളികപ്പുറം”..

അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയേറ്ററുകളിൽ നൽകി കഴിഞ്ഞ്..വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കുംഅഭിനന്ദനങ്ങൾ..

(വാൽ കഷ്ണം.. എൻ്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ “മാളികപ്പുറ”വും ആണ്…..സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു.. )By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Scroll to Top