അവാര്‍ഡ് അല്ലെങ്കിൽ ഒരു ട്രോഫി ഈ വീട്ടിലില്ല,ആദ്യത്തെ ട്രോഫി കേരള സംസ്ഥാന അവാര്‍ഡ് : വിൻസി.

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സിനിമ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്തെ മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തിരഞ്ഞെടുക്കപ്പെട്ടു.രേഖയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് പുരസ്കാരം.അർഹിച്ച പുരസ്‌കാരം തന്നെ ആയിരുന്നു ഇത്. രേഖ എന്ന ചിത്രം അർഹിച്ച അത്ര തീയേറ്ററുകളിൽ സ്ഥാനം നേടിയില്ല എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ സിനിമയുടെ സ്വീകാര്യത ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്.

ഈ നേട്ടത്തെ കുറിച്ച് വിൻസി പറയുന്നത് ഇങ്ങനെ, തിയേറ്ററിൽ നിന്ന് കണ്ട് ഇറങ്ങിയ ശേഷം എല്ലാവരും ചോദിച്ചു അവാർഡ് കിട്ടുമോ എന്ന്. എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അവാർഡ് വാങ്ങാൻ.ഒത്തിരിയൊത്തിരി സന്തോഷം. ഒന്നും പറയാനില്ല. ഒരു അവാര്‍ഡ് അല്ലെങ്കില്‍ ഒരു ട്രോഫി ഈ വീട്ടിലില്ല. ആദ്യത്തെ ട്രോഫി കേരള സംസ്ഥാന അവാര്‍ഡ് ആണ്. ഹാപ്പിയാണ്. ഒന്നും പറയാനില്ല.ഞാന്‍ അപ്പച്ചനോട് പറയുകയായിരുന്നു, ഭീമന്റെ വഴിയുടെ സമയത്ത് ചാക്കോച്ചനെ ഇവര്‍ കണ്ടിട്ടുണ്ട്. മമ്മൂക്കയെ കണ്ടിട്ടില്ല.

അപ്പന് മമ്മൂക്കയുടെ ഹാര്‍ഡ്‌കോര് ഫാന്‍ ആണ്. ഇനിയിപ്പോള്‍ അവാര്‍ഡ് ഫങ്ഷന് പോകുമ്പോള്‍ അദ്ദേഹത്തെ നേരിട്ട് കാണാം.രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കും എന്ന് വിചാരിച്ച് കുറേ സങ്കടപ്പെട്ടിട്ടുണ്ട് ഞാനും എന്റെ ടീമും. ഇപ്പൊ അത് കേരളം മൊത്തം അറിഞ്ഞിട്ടുണ്ടാകും. അതില്‍ ഹാപ്പി. സന്തോഷം. നന്ദി, രേഖയുടെ എല്ലാ ടീമിനും എന്നെ സെലക്ട് ചെയ്യാന്‍ മനസ്സുകാണിച്ച ജിതിന്‍, കോആക്ടര്‍ ഉണ്ണി, കൂടെനിന്ന എല്ലാവര്‍ക്കും നന്ദി.മഴവില്‍ മനോരമയില്‍ സംപ്രേഷണം

ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിന്‍സി അലോഷ്യസ്. 2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Scroll to Top