എന്നാ ചിരിയാ, സുൽഫത്തിന്റെ കൈപിടിച്ച് അവാർഡ് നെറ്റിൽ തിളങ്ങി ചുള്ളൻ ചെക്കൻ മമ്മൂട്ടി.

കഴിഞ്ഞ ദിവസമാണ് ആനന്ദ് ടി.വി ഫിലിം അവാർഡ് നടന്നത്. യുകെ യിലെ മഞ്ജസ്റ്ററിൽ വെച്ചാണ് ഷോ നടന്നത്. നിരവധി താരങ്ങളും അവർക്ക് വേണ്ട അംഗീകാരങ്ങളും ആനന്ദ് ഫിലിം അവാർഡ് നൽകി. അതിൽ ഏറ്റവും ശ്രദ്ധേയമായത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ഭാര്യ സുൽഫത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. പീച്ച് കളർ കുർത്തിയും വെള്ള കളർ പാന്റുമാണ് വേഷം.

സിംപിൾ ലുക്കിൽ എത്തിയ താരത്തിന്റെ മനോഹരചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ബെസ്റ്റ് ഫിലിമിന് മമ്മൂട്ടിയ്ക്ക് റോഷാക് എന്ന ചിത്രത്തിലൂടെ ലഭിച്ചു.ഭാര്യ സുൽഫത്തിന് ഒപ്പമാണ് വേദിയിൽ പുരസ്‌കാരം വാങ്ങാൻ എത്തിയത്. കൂടാതെ താരങ്ങൾ എല്ലാം ചേർന്ന് പൊന്നാട അണിയിച്ചു നൽകുകയും ചെയ്തു.ഭാര്യക്ക് ഒപ്പം കൈ പിടിച്ച് ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറൽ ആണ്.

അത് പോലെ തന്നെ മമ്മൂട്ടി ചിരിക്കുന്ന ചിത്രങ്ങൾ കണ്ടിട്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുകളും ആയി എത്തിയത്.സ്റ്റൈലിഷ് ലുക്കിൽ, നിറചിരിയോടെയുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവരൊക്കെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2021 ലെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങിയതിന്റെ സന്തോഷം ടൊവിനോ തോമസ് കുറിച്ചു.കുഞ്ചാക്കോ ബോബനും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങി.മഞ്ജു വാരിയർ, ജോജു ജോർജ്, രമേഷ് പിഷാരടി, അപർണ ബാലമുരളി തുടങ്ങിയ താരങ്ങളും ഈ വേദിയിൽ പങ്കെടുക്കാൻ എത്തി.

Scroll to Top