മലയാള സിനിമ ആഘോഷമാക്കേണ്ട ഫോട്ടോ നഷ്ടമായി; അവാർഡ് വേദിയിൽ നിരാശരായി ആരാധകർ !!

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നടത്തിയത്.കഴിഞ്ഞ ദിവസം ആരാധകർ എല്ലാം ഒന്നടങ്കം കാത്തിരുന്നത് മമ്മൂക്കയുടെ വരവിന് വേണ്ടിയാണ്.മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയുടെ വരവിനായി വേദി കാത്തിരുന്നത്.മുഖ്യമന്ത്രി അടക്കം മമ്മൂട്ടിയുടെ പേര് പരാമർശിച്ചപ്പോഴെല്ലാം കയ്യടിയുടെ അലകളിൽ സദസ്സ് ഇളകി മറിഞ്ഞു.പക്ഷേ കഴിഞ്ഞ ദിവസം സഹോദരി മരിച്ച സാഹചര്യത്തിൽ മമ്മൂട്ടി ചടങ്ങിന് എത്തിയിരുന്നില്ല. അദ്ദേഹത്തിനായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പുരസ്കാരം ഏറ്റുവാങ്ങി.

മലയാള സിനിമ ആഘോഷമാക്കേണ്ട ഫോട്ടോ നഷ്ടമായി എന്നായിരുന്നു ആരാധകരുടെയും പ്രതികരണം. അവാർഡ് വേദിയിൽ സിനിമ നടൻ അലൻസിയറിന്റെ പരാമർശം ഒരുപാട് വിവാദങ്ങൾക്ക് കാരണമായി. സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം, ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്ന് താരം.നല്ല ഭാരമുണ്ടായിരുന്നു അവാ‍ർഡിന്. സ്പെഷ്യൽ ജ്യൂറി അവാ‍ർഡാണ് ലഭിച്ചത്. പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം.

നല്ല നടൻ എല്ലാവർക്കും കിട്ടും സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം.പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം.പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’’–അലൻസിയർ പറഞ്ഞു.

Scroll to Top