48 വയസിലും കണ്ണഞ്ചിപ്പിക്കും ബോഡി ഫിറ്റ്നസും സൗന്ദര്യത്തിലും ശിൽപ ഷെട്ടി.

സിനിമയിൽ സജീവമല്ലെങ്കിലും ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമാണ് നടി ശിൽപ ഷെട്ടി. വിവാഹത്തെ തുടർന്ന് അഭിനയത്തിന് ചെറിയ ബ്രേക്ക് കൊടുത്തെങ്കിലും ഫാഷൻ രംഗത്ത് നടി സജീവമാണ്. നടിയുടെ മേക്കോവറും ലുക്കും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ട്വീഴ്ചയ്ക്കും തയ്യാറാകാത്ത ശിൽപയുടെ ഫിറ്റ്നസ് ബോളിവുഡ് കോളങ്ങിൽ വലിയ ചർച്ചയാണ്.

ദിവസം ചെല്ലുന്തോറും 48 കാരിയായ ശിൽപം കൂടുതൽ ചെറുപ്പമാകുകയാണ്. നടിയുടെ നിത്യയൗവ്വനം താരങ്ങളുടെ ഇടയിൽ തന്നെ ചർച്ച വിഷയമാണ്.ജീവിതത്തിൽ യോഗയ്ക്ക് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ശിൽപ ഷെട്ടി കുന്ദ്ര. ശീർഷാസനം ചെയ്യുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.ഇപ്പോഴിതാ ലോക്മത് മോസ്റ്റ് സ്റ്റൈലിഷ് അവാർഡിൽ തിളങ്ങിയ താരത്തിന്റെ ലുക്ക്‌ ആണ് വൈറൽ ആകുന്നത്.

നടിമാരായ ശിൽപ ഷെട്ടി, മലൈക അരോറ, സന്യ മൽഹോത്ര, പൂജ ഹെഗ്ഡെ തുടങ്ങി നിരവധിപ്പേർ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.മോസ്റ്റ് സ്റ്റൈലിഷ് പവർ ഐക്കൺ പുരസ്കാരം ശിൽപ ഷെട്ടിക്കായിരുന്നു. 48ാം വയസ്സിലും ബോളിവുഡിലെ യുവനടിമാരെ തോൽപിക്കുന്ന ലുക്കിലായിരുന്നു ശിൽപ ഷെട്ടി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഈ ലുക്ക്‌ കണ്ട് നിരവധി പേരാണ് കയ്യടിയുമായി രംഗത്ത് എത്തിയത്.

Scroll to Top