വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ, അതുണ്ടാക്കുന്ന വ്യഥ അനുഭവിച്ചുകൊണ്ട് സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി : മമ്മൂട്ടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്ത കുറിപ്പ് ആണ്. സിദ്ധിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടാണ് പോസ്റ്റ്‌ പങ്കുവെച്ചത്. സിദ്ധിഖിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത് ഇങ്ങനെ,വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ..സ്വന്തം സിദ്ദിക്കിന്,ആദരാഞ്ജലി. നിരവധി പേരാണ് പോസ്റ്റിന് അനുശോചനം അറിയിച്ച് എത്തിയത്.സിദ്ധിഖ് സംവിധാനം ചെയ്തു 1996-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മൂവിയാണ് ‘ഹിറ്റ്ലര്‍’

എം-ടൗണിലെ ഹിറ്റ്‌ലർ, ക്രോണിക് ബാച്ചിലർ എന്നീ രണ്ട് വലിയ ഹിറ്റുകൾക്കായി സംവിധായകൻ സിദ്ദിഖും സൂപ്പർസ്റ്റാർ മമ്മൂട്ടിയും കൈകോർക്കുന്നത് ഏകദേശം ഒരു പതിറ്റാണ്ട് മുമ്പായിരുന്നു.ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം ആണ് ഉള്ളത്.ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വാർത്ത മലയാളികൾ വേദനയോടെയാണ് കേട്ടത്.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.

താരങ്ങൾ അടക്കം അടുത്ത സുഹൃത്തുക്കൾ ഇദ്ദേഹത്തെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.ഇന്ന് രാത്രി സിദ്ധിഖിന്റെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും. നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ. കബടക്കം സെൻട്രൽ ജുമാമസ്ജിദിൽ നാളെ വൈകുന്നേരം 6 മണിയ്ക്ക്.

Scroll to Top