‘നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍, വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്’; കളക്ടര്‍ രേണു രാജിനോട് മമ്മൂട്ടി

ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ 83ാം ജന്മദിനതോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് നടൻ മമ്മൂട്ടിയാണ്.കൊച്ചി പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററില്‍ നടന്ന പരിപാടിയിൽ ഗായകരായ എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീതസംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷം കൊച്ചിയിലാണ് സംഘടിപ്പിച്ചത്.

അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. യേശുദാസിന്റെ പുതിയ ആൽബം ‘തനിച്ചൊന്നു കാണാൻ’ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു.ഈ പരിപാടിക്കിടെ എറണാകുളം കലക്‌ടർ രേണു രാജിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.കളക്ടര്‍ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പരിപാടിയില്‍ പറയുന്നു.

‘കളക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍. വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാന്‍ ഇവിടെ ചോദിക്കുക ആയിരുന്നു.മനോജ് കെ ജയന്‍ പറഞ്ഞപ്പോഴാണ് കളക്ടര്‍ ആണെന്ന് അറിയുന്നത്’, എന്ന് പറഞ്ഞ മമ്മൂട്ടി, രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ പറഞ്ഞതെന്നും പറയുകയും ചെയ്തു.

Scroll to Top