അങ്ങനെ വല്യമ്മയായി,സുന്ദരി മോളെത്തി, പേര് പിന്നീട് അറിയിക്കാം : മൃദുല വിജയ്.

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്ന പാര്‍വതി വിജയ്.നടി മൃദുല വിജയ്‌യുടെ സഹോദരി കൂടിയാണ് ഇവർ.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പര കുടുംബവിളക്കില്‍ അഭിനയിച്ച് തുടങ്ങിയതാടെയാണ് പാര്‍വതി വിജയ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ഈ സീരിയല്‍ ലൊക്കേഷനില്‍ നിന്നും ക്യാമറമാന്‍ അരുണുമായി പാര്‍വതി ഇഷ്ടത്തിലാവുകയായിരുന്നു. പെട്ടെന്ന് തന്നെ രഹസ്യമായി ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.കഴിഞ്ഞ വർഷമായിരുന്നു താരം ഗർഭിണിയാണ് എന്ന വാർത്ത പുറംലോകം അറിഞ്ഞത്. ഫെബ്രുവരി ആദ്യ വാരം തന്നെ കുഞ്ഞ് അതിഥി എത്തും എന്ന സൂചനകൾ പാർവതി നൽകിയിരുന്നു.

അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഫെബ്രുവരി നാലാം തീയതി ആയിരുന്നു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷം പങ്കുവെക്കുകയാണ് മൃദുല വനിത ഓൺലൈനിനോട്, മൃദുലയുടെ വാക്കുകളിലേക്ക്,അങ്ങനെ വല്യമ്മയായി. അതിന്റെ സന്തോഷത്തിലാണ് ഞാൻ. നോർമല്‍ ഡെലിവറിയായിരുന്നു. ഇന്ന് അമ്മയും കുഞ്ഞും വീട്ടിലെത്തും. പേര് കണ്ടെത്തിയിട്ടുണ്ട്. ഇരുപത്തിയെട്ട് കഴിഞ്ഞ് എല്ലാവരോടും പറയാം എന്നാണ് തീരുമാനം.‘‘എനിക്കിപ്പോൾ മൂന്നു മാസമായി.

ചേച്ചിയും അനിയത്തിയും ഒരു വീട്ടിൽ ഗർഭിണിമാരായി കഴിഞ്ഞ ദിവസങ്ങൾ വളരെ രസകരമായിരുന്നു. യാദൃശ്ചികമായി അങ്ങനെ വന്നപ്പോൾ എല്ലാവർക്കും വലിയ കൗതുകമായി. ഒരാൾ എത്തി. ഇനി അടുത്തയാൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും.വി മർശനങ്ങൾ എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നെഗറ്റീവ് കമന്റുകൾ എത്തുമ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തുന്നതെന്ന് മനസ്സിലായി. അത്രയേറെ റീച്ച് അതിനു കിട്ടി. ഡാൻസ് കളിക്കുന്ന നമ്മളേക്കാൾ അസ്വസ്ഥതയാണ് കണ്ടു നിൽക്കുന്നവർക്ക്. നമുക്ക് കുഴപ്പമൊ ന്നുമില്ല. അവർക്കാണ് പ്ര ശ്നം.

Scroll to Top