’37 വര്‍ഷങ്ങള്‍, അന്നും ഇന്നും’; മമ്മൂട്ടിയുടേയും നദിയ മൊയ്ദുവിന്റേയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അമൽ നീരദ് – മമ്മൂട്ടി കോമ്പോ ‘ബിഗ് ബി’ക്ക് ശേഷം 15 വ‍ർഷങ്ങൾ കഴിഞ്ഞ് ഒന്നിച്ചെത്തുന്ന സിനിമയായ ‘ഭീഷ്മപർവ്വ’ത്തിനായി ആകാംക്ഷയിലാണ് സിനിമാ പ്രേക്ഷകർ. മാർ‍ച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും.നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും നദിയ മൊയ്ദുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഫാത്തിമ എന്ന കഥാപാത്രമായാണ് നദിയ എത്തുന്നത്.മമ്മൂട്ടിയോടൊപ്പം വീണ്ടും നായികയാവുകയാണല്ലോ, അന്നത്തെ സൗന്ദര്യം മമ്മൂട്ടി ഇന്നും നിലനിര്‍ത്തുന്നുണ്ട്, അതില്‍ അസൂയ ഉണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് നദിയ മൊയ്തു നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.. ‘അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കാഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. കുശുമ്പ് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇപ്പോഴും അദ്ദേഹത്തിന് അതുപോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മള്‍ പെണ്ണുങ്ങള്‍ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകള്‍ കിട്ടുന്നില്ല. അതില്‍ കുശുമ്പുണ്ട്,’ എന്നായിരുന്നു നദിയയുടെ മറുപടി.


പുതിയ സിനിമയായ ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലായിരുന്നു നദിയയുടെ പ്രതികരണം.ഇപ്പോഴിതാ മമ്മൂട്ടിയുടേയും നദിയ മൊയ്ദുവിന്റേയും ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഭീഷ്മപര്‍വ്വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്.1985 ല്‍ പുറത്തിറങ്ങിയ ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടേയും നദിയയുടേയും ഒരു സ്റ്റില്ലും പ്രസ് മീറ്റിലെ ഇരുവരുടേയും സ്റ്റില്ലും ചേര്‍ത്തുവച്ചുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്.

’37 വര്‍ഷങ്ങള്‍, അന്നും ഇന്നും എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളിലൂടെ പങ്കുവച്ച ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകരണാണ് ലഭിച്ചത്.

Scroll to Top