വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്ന രാത്രി; നൈറ്റ് ഡ്രൈവ് മാര്‍ച്ച് 11ന്

പതിവ് ഫോർമാറ്റിൽ നിന്നും മാറി യൂത്തിനു പ്രാധാന്യം നൽകിയാണ് ഇത്തവണ വൈശാഖ് എത്തുന്നത്. മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാര്‍ച്ച് പതിനൊന്നിന് തീയറ്ററുകളിലെത്തും.റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവർക്ക് ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളായ സിദ്ദിഖ്,രഞ്ജി പണിക്കർ,കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ,സുധീർ കരമന, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശേരി തുടങ്ങിയവരും അഭിനയിക്കുന്നു.കപ്പേളയ്ക്ക് ശേഷം അന്ന ബെന്നും റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.

ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പ്രിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മ്മിച്ചിരിക്കുന്നത്.ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഷാജികുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Scroll to Top