മലയാളി വ്ലോഗെർ റിഫ മെഹ്നു ദുബൈയില്‍ മ രിച്ച നിലയിൽ

പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മ രിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മ രിച്ച നിലയില്‍ കണ്ടെത്തിയത്.കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. മ രിക്കുന്നതിന് ഒരു ദിവസം ​മുൻപ‌ുവരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്‌തതാണ്‌ അവസാന പോസ്‌റ്റ്. ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. മൃ തദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നു. ആ ത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

Scroll to Top