‘ഇതിനോളം അഡിക്ഷൻ മറ്റെന്തുണ്ട്..’ ; വർക്കൗട്ട് വീഡിയോയുമായ് മംമ്ത മോഹൻദാസ്.

മലയാളികളുടെ പ്രിയതാരം ആണ് മമ്ത മോഹൻദാസ്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും അല്ലാതെയും എല്ലാം താരം അഭിനയിച്ചു. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരം കൂടിയാണ് മമ്ത .ക്യാൻസറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ചു. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം.ഇവര്‍ പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുമുണ്ട്.

ഇപ്പോഴിതാ നടി മംമ്ത പങ്കുവച്ച വർക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്. വ്യായാമം എന്നത് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുകയാണ് മംമ്ത. ഏറ്റവും നല്ല അഡിക്ഷൻ എന്നാണ് മംമ്ത വ്യായാമത്തെ കുറിച്ച് പറഞ്ഞത്. താരം വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണിത്. ഈ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഇതിനകം തന്നെ എൺപതിനായിരത്തിലധികം ലൈക്കുകൾ വീഡിയോ നേടിയിട്ടുണ്ട്.കാലിഫോർണിയയിലെ വെക്കേഷൻ ആഘോഷിക്കുന്നതിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും കഴിഞ്ഞ ദിവസം മംമ്ത പങ്കുവച്ചിരുന്നു.

ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ മംമ്ത നായികയായി എത്തിയ ചിത്രങ്ങൾ. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.

Scroll to Top