ദിലീപിന് സഹായങ്ങൾ ചെയ്തു കൊടുത്തു, ജ യിലിലെ കാഴ്ചകൾ കരളലയിക്കുന്നത് : ഡി ജി പി ആർ ശ്രീലേഖ.

മുൻ ജയിൽ ഡി ജി പി ശ്രീലേഖയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.ഒരു അഭിമുഖത്തിന് വന്നപ്പോൾ സംസാരിച്ച വാക്കുകളാണ്.നിരവധി വി വാദങ്ങളിൽ ഇവർ അകപ്പെട്ടിരുന്നു. അതിനെക്കുറിച്ചാണ് ഈ അഭിമുഖത്തിൽ ചോദിക്കുന്നത് എല്ലാം തന്നെ. അതിനെല്ലാം തന്നെ കൃത്യവും വ്യക്തവും ആയിട്ടുള്ള മറുപടി ആണ് ശ്രീലേഖ നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ദിലീപ് വിഷയത്തിൽ ഉള്ള വിവാദങ്ങൾ കൂടി ചോദിക്കുന്നത്.

വിവാദം എന്തെന്ന് വെച്ചാൽ,മുൻപ് ദിലീപ് കുറച്ചുകാലം ആലുവ സബ്ജയിലിൽ ആയിരുന്നു. അന്ന് ജയിൽ ഡി ജി പി ആയിരുന്ന ആർ ശ്രീലേഖ ദിലീപിനെ ജയിലിൽ പോയി സന്ദർശിച്ചിരുന്നു. തുടർന്ന് ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഇവർ ഒരുക്കിക്കൊടുത്തു എന്നായിരുന്നു വാർത്ത. ഇത് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. എന്നാൽ ഈ ചോദ്യത്തിന് ശ്രീലേഖ മറുപടി നൽകിയത് ഇങ്ങനെ,

ഞാനത് ചെയ്തിട്ടുണ്ട്. കാരണം ഒരു ദയയുടെ പുറത്ത് ആണ്. ഒരാളെ ഇത്രയധികം ദ്രോഹിക്കാൻ പാടില്ല എന്നതുകൊണ്ടാണ്. കാരണം ഞാൻ ആലുവ സബ്ജയിലിൽ പോയി ദിലീപിനെ സന്ദർശിച്ചപ്പോൾ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു അവിടെ കണ്ടത്. എന്നാൽ പലരും വിമർശനങ്ങളുമായി എത്തി. എന്തിനാണ് ദിലീപിന് മാത്രം സൗകര്യങ്ങൾ ചെയ്തു കൊടുത്തു എന്നത്.

Scroll to Top