യു ആർ ദി ജേർണി, ഫേസ്ബുക്കിൽ കവർ ഫോട്ടോസ് മാറ്റി മഞ്ജു വാര്യർ, ഇതെന്ത് ഉദ്ദേശിച്ചതെന്ന് ആരാധകർ.

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.

നിലവിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം. ‘ആയിഷ’യാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന മഞ്ജു വാര്യർ ചിത്രം. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം റാസൽ ഖൈമയിൽ ആണ്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് താരം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത. കവർ ഫോട്ടോയാണ്.യു ആർ ദി ജേർണി എന്നാണ് കുറിച്ചിരിക്കുന്നത്.വേറെ ഒന്നും കവർ ഫോട്ടോയിൽ പരാമർശിക്കുന്നില്ലെങ്കിലും ദിലീപ് കേ സുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിലർ താരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതിന് ഒപ്പം സത്യം ജയിക്കുമെന്നും പറയുന്നു.

Scroll to Top